പുതുതലമുറയ്ക്ക് അനന്ത സാധ്യതകളൊരുങ്ങുവാൻ പോകുകയാണ്. ആപ്പുകളും ഗെയിമുകളും നവീകരിക്കുന്നതിന്റെ അനന്തസാധ്യതകളും അവസരങ്ങളും പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യവുമായി പുതിയ ഒന്നുചേരൽ നടക്കുകയാണ്. മെയ്റ്റി സ്റ്റാര്‍ട്ടപ്പ് ഹബും ഗൂഗിളും ഇതിനായി കൈക്കോർക്കുകയാണ്.
ഇലക്ട്രോണിക്സ് ആപ്പ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ സംരംഭമായ മെയ്റ്റി സ്റ്റാര്‍ട്ടപ്പ് ഹബും ഗൂഗിളും ഒന്നിക്കുന്നത് തന്നെ പുതിയ ലക്ഷ്യങ്ങളുമായാണ്. ലേണിംഗ് ആപ്പ് ലൈഫ്സ്കൂള്‍, സ്പോര്‍ട്സ് ന്യൂസ് ആപ്പ് ലോക്കര്റൂം ഇന്ത്യ, ഓണ്‍ലൈന്‍ ഗെയിം ഡാര്ക്കാര്ട്ട, ജ്യോതിഷ ആപ് ക്ലിക്കാസ്ട്രോ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ കേരളത്തില്‍ അധിഷ്ഠിതമായി വളര്‍ന്നുവരുന്ന നാലു സ്റ്റാര്‍ട്ടപ്പുകള്‍ ഇതിൽ ഉൾക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക