കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി ഹൈക്കോടതി. ചട്ടവിരുദ്ധമായ നിയമനമാണെന്ന് ചാൻസലർ അറിയിച്ചിരുന്നു. നിയമനത്തിന് വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ചാന്‍സലറായ ഗവര്‍ണറുടെ സത്യവാങ്മൂലം കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി.
നികുതി നല്‍കേണ്ടെന്ന് ജില്ലാ കളക്ടര്‍, സമരം പിൻവലിച്ച് ടാങ്കര്‍ ലോറി ഉടമകൾ
സര്‍വകലാശാല ചട്ടം ലംഘിച്ച് ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി സമർപ്പിച്ചിരുന്നത്. സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ 68 ഓളം പുതിയ അംഗങ്ങളെ സിന്‍ഡിക്കേറ്റ് നേരിട്ട് തന്നെ നിയമിച്ചത് മൂന്നു മാസം മുൻപായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക