സംസ്ഥാനത്ത് നടത്തിവന്ന ടാങ്കര്‍ ലോറി ഉടമകളുടെ സമരം പിന്‍വലിച്ചു. കളക്ടറുമായുള്ള ചർച്ചയിൽ തീരുമാനമായതോടെയാണ് സമരം പിൻവലിച്ചത്. കഴിഞ്ഞ ദിവസം ചർച്ച പരാജയപ്പെട്ടിരുന്നു.
എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്ന് തീരുമാനമുണ്ടായത്. നികുതി നല്‍കേണ്ടെന്ന് ജില്ലാ കളക്ടര്‍ രേഖാമൂലം അറിയിച്ചു.
മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ചിത്രം ‘സബാഷ് മിതു’വിന്റെ ടീസര്‍ റിലീസ് ചെയ്തു
ബിപിസിഎല്‍ എച്ച്പിസിഎല്‍ കമ്പനികളിലെ 600 സര്‍വീസുകളാണ് സമരത്തിന്റെ ഭാഗമായി നിര്‍ത്തി വച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങുന്ന സാഹചര്യം വരെ എത്തിയിരുന്നു.
സര്‍വീസ് ടാക്സ് 13 ശതമാനം വരെ നൽകുവാൻ നിർബന്ധിതരായ സാഹചര്യത്തിലാണ് ലോറി ഉടമകള്‍ സമരം ആരംഭിച്ചത്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു ലോറി ഉടമകളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക