റിയൽമി ജിടി നിയോ 3 ഇന്ന് അവതരിപ്പിക്കുമെന്നാണ് റിയൽമി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫോണിന്റെ പുറം ഡിസൈനും പിൻ ക്യാമറ മൊഡ്യൂളും ഉള്‍പ്പെടുന്ന ചിത്രത്തോടെ ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ കമ്പനി ഒരു ലോഞ്ചിംഗ് ടീസര്‍ ഇറക്കിയിട്ടുണ്ട്.
റിയൽമി ജിടി നിയോ 3 വിന്റെ പ്രത്യേകതകള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. രണ്ട് വ്യത്യസ്ത ബാറ്ററി ശേഷിയുള്ള രണ്ട് വേരിയന്റുകളിൽ സ്മാർട്ട്ഫോൺ വരുമെന്ന് പ്രതീക്ഷിക്കുന്നു – 4,500എംഎഎച്ച് 150W ഫാസ്റ്റ് ചാർജിംഗും 5,000എംഎഎച്ച് ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗിലും ആയിരിക്കും വേരിയെന്റുകള്‍.
ലോഞ്ച് ഇവന്റ് ചൈനയിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് ( ഇന്ത്യന്‍ സമയം രാവിലെ 11:30) നടക്കും.
Realme GT Neo 3 New Color Variant 😍 pic.twitter.com/uVBtTmCdnz
— Ankit (@TechnoAnkit1) March 16, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക