ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഒന്നാണ് പഴങ്ങൾ കൊണ്ടുണ്ടാക്കുന്ന ജ്യൂസുകൾ എന്ന് നമുക്കറിയാം. ആപ്പിളോ , മുന്തിരിയോ , എന്ത് തന്നെ ആയിക്കോട്ടെ, ദാഹമകറ്റുക എന്നതിനപ്പുറം നമുക്ക് ആരോഗ്യവും പ്രദാനം ചെയ്യുന്നുണ്ട്. എന്നാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്ന് തന്നെ ആയിക്കോട്ടെ നമ്മളിന്ന് ഉണ്ടാക്കുവാൻ പോകുന്നത്. അനാർ. വേനൽക്കാലത്ത് സുലഭമായി കിട്ടുന്ന ഒന്നാണ് അനാർ. ഇത്തവണ അനാർ കൊണ്ട് നമുക്കൊരു ജ്യൂസ് ഉണ്ടാക്കി നോക്കാം..
ഫ്രൈ ചെയ്ത ചിക്കൻ ഇഷ്ടമില്ലാത്തവരുണ്ടോ..? കുട്ടികൾക്കായൊരു ചിക്കൻ ഫ്രൈ തയ്യാറാക്കിയാലോ
അനാർ വൃത്തിയായി മുറിച്ച് പഴങ്ങൾ എടുക്കുക. ശേഷം ഇതിലേയ്ക്ക് പാലും പഞ്ചസാരയും രണ്ട് ഏലയ്ക്കയും കൂടി ചേർത്ത് കൊടുക്കുക. ഒന്ന് നന്നായി മിക്സ് ചെയ്ത ശേഷം മിക്സിയിൽ ഇട്ട് കുറച്ച് വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. തണുപ്പോടെ വേണ്ടവർക്ക് ചേർക്കുന്ന വെള്ളം തണുപ്പിച്ചത് എടുക്കുകയോ അരിച്ചെടുത്ത് വാങ്ങിയ ശേഷം 10 , 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുകയോ ചെയ്യാം.
തയ്യാറാക്കാം രുചികരമായ സ്ട്രോബെറി ബര്‍ഫി
അരിച്ചെടുത്ത ശേഷം ഗ്ലാസുകളിലേക്ക് ജ്യൂസ് വാങ്ങി വയ്ക്കാം.. അനാർ ജ്യൂസ് തയ്യാർ.. പ്രിയപ്പെട്ടവർക്കിനി സന്തോഷത്തോടെ നൽകിക്കോളൂ..
പ്രതികരിക്കാൻ ഇവിടെ എഴുതുക