കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ നോൺ വെജ് കഴിക്കുന്നവർക്കെല്ലാം പ്രിയപ്പെട്ട ഒന്നായിരിക്കും ചിക്കൻ ഫ്രൈ അല്ലേ.. ഈ വിഭവം ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ലെന്നും പറയാം. ചപ്പാത്തി ആയിക്കോട്ടെ അല്ലെങ്കിലിനി ചോറ് തന്നെ ആയിക്കോട്ടെ, ചിക്കൻ ഫ്രൈ കൂടി ഉണ്ടെങ്കിൽ അതൊരു സന്തോഷമാണ്.. അല്ലേ..
എന്നാലിന്ന് നമുക്ക് ചിക്കൻ പരി ഉണ്ടാക്കി നോക്കിയാലോ. നല്ല എരിവും രുചിയുമൊക്കെയുള്ള ചിക്കൻ ഫ്രൈ തന്നെ നമുക്കിന്ന് ചൂടോടെ വിളമ്പാം..
ചീര കൊണ്ടൊരു പലഹാരമായാലോ.. തയ്യാറാക്കാം സ്വാദൂറുന്ന കട്ലറ്റ്
ആവശ്യത്തിന് മഞ്ഞപ്പൊടി, ഉപ്പ്, കുരുമുളക് പൊടി, മുളകുപൊടി, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, കുറച്ച് കശ്മീരി ചില്ലി എന്നിവ നന്നായി ഒരു പാത്രത്തിൽ മിക്സ് ചെയ്ത് അതിലേയ്ക്ക് ഒരു മുട്ടയും കുറച്ച കോൺഫ്ളവറും ചേർത്ത് നന്നായി ഇളക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം നന്നായി കഴുകി വച്ചിരിക്കുന്ന ചിക്കൻ അതിലേക്ക് ഇടുക.
കഞ്ഞിയോ ചോറോ ആകട്ടെ, നല്ല മാങ്ങാ ചമ്മന്തി കൂടി വിളമ്പിയാലോ…!
മസാലകൾ നന്നായി ചിക്കനിൽ യോജിപ്പിച്ച ശേഷം ഒരു 15 – 20 മിനിറ്റോളം മാറ്റിവയ്ക്കുക. ശേഷം ഒരു രണ്ട് തണ്ട് മല്ലിച്ചെപ്പ്. കറിവേപ്പില എന്നിവചേർത്ത് നന്നായി ഒന്നുകൂടി മിക്സ് ചെയ്തെടുക്കുക. ഒരു പാനിൽ എന്ന ചൂടാക്കി മസാല തിരുമ്മി എടുത്ത് വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി ഇട്ട് കൊടുക്കുക. എണ്ണ പാനിൽ ഒഴിച്ച് ചൂടോടെ കോരി എടുക്കുന്നതാണ്. സ്വാദുള്ള ചിക്കൻ ഫ്രൈ തയ്യാർ. ഒരു ചെറിയ കഷ്ണം നാരങ്ങയും സബോളയുമൊക്കെ മുറിച്ചെടുത്ത് നന്നായി ഗാർണിഷ് ചെയ്തത് വിളമ്പു.
പ്രതികരിക്കാൻ ഇവിടെ എഴുതുക