രാജ്യത്ത് 5 ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങുകയാണ് എയര്‍ടെല്‍. എയര്‍ടെലിന്റെ 5ജി സാങ്കേതികവിദ്യാ പ്രദര്‍ശനം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പ്രഖ്യാപനം.
5 ജി സ്പെക്ട്രം ലേലം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനവുമായി എയര്‍ടെല്‍ എത്തിയിരിക്കുന്നത്.
ഓണര്‍ എക്സ്8-ദൈനംദിന ഉപയോഗത്തിന് ഏറ്റവും ഉത്തമമായ ഫോണ്‍
ജിയോയെ നേരിടുക എന്നത് തന്നെയാണ് എയര്‍ടെല്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഗുരുഗ്രാമിലെ കമ്പനിയുടെ നെറ്റ് വര്‍ക്ക് എക്സ്പീരിയന്‍സ് സെന്ററില്‍ എയര്‍ടെല്‍ 5ജി നെറ്റ് വര്‍ക്കിന്റെ മാതൃക പരീക്ഷിച്ചിട്ടുണ്ട്.
സ്പെക്ട്രം ലേലം കഴിഞ്ഞ് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ 5ജി സേവനം ആരംഭിക്കുമെന്നാണ് എയര്‍ടെല്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക