ബംഗ്ലൂരു: റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അനീഷിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. കര്‍ണാടകയ്ക്കും കേരളത്തിനും പുറമേ ആന്ധ്രയിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചു.
അനീഷിന്റെ ബെംഗ്ലൂരുവിലെ സുഹൃത്തുക്കളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ വച്ച് മുന്‍പ് അനീഷ് ശ്രുതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി
. മാസങ്ങള്‍ക്ക് മുമ്പ് ഫ്ലാറ്റില്‍ വച്ചാണ് രണ്ട് തവണ അനീഷ്, ശ്രുതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശ്രുതിയെ കരച്ചില് കേട്ടെത്തിയ സുരക്ഷാജീവനക്കാരും അയല്‍ക്കാരുമാണ് അന്ന് രക്ഷപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക