തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് താങ്ങാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ .
വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ. സർക്കാർ പറയുന്ന തുകയല്ല പദ്ധതിയുടെ യഥാർഥ ചിലവ്. ശ്രീലങ്കയിൽ സംഭവിച്ചത് മാത്യകയായി നമുക്ക് മുന്നിലുണ്ട്.
മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്
അത്തരത്തിലൊരു സാമ്പത്തിക പ്രതിസന്ധി കേരളത്തിലുമുണ്ടായേക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിൽവർ ലൈനിൽ നടക്കുന്നത് രാഷ്ട്രീയ സമരമല്ല.
പദ്ധതിയുടെ ഇരകളാണ് സമരം നടത്തുന്നത്. സമരത്തിൽ ലീഗും സജീവമായി പങ്കെടുക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക