ആലപ്പുഴ: മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ 32 ലക്ഷം എന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം, കെ റെയിൽ വിവാദത്തിനിടെ തനിക്ക് അഞ്ച് കോടി സ്വത്തുണ്ട് എന്ന് മാധ്യമങ്ങളിലൂടെ മന്ത്രി വ്യക്തമാക്കിയിരുന്നു.
സില്‍വര്‍ലൈന്‍ അതിരടയാള കല്ലിടാന്‍ നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പെന്ന കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്
ഇത് അനധികൃത സ്വത്താണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ വിജിലൻസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, ലോകായുക്ത എന്നിവർക്ക് പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക