പാലക്കാട് : മണ്ണാര്‍ക്കാട് ആനമൂളി വനത്തില്‍ വനവിഭവം ശേഖരിക്കാന്‍ പോയ ആദിവാസി യുവാവ് വെട്ടേറ്റ് മരിച്ചനിലയില്‍.
പാലവളവ് ഊരിലെ ബാലനെയാണ് ഉരുളന്‍കുന്ന് വനത്തിലെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാലനെ കൊലപ്പെടുത്തിയതായി കരുതുന്ന സുഹൃത്തിനെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നുള്ള അന്വേഷണത്തില്‍ ബാലനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തിലും തലയിലും വെട്ടേറ്റ പാടുകളുണ്ടായിരുന്നു.
വനത്തിലെത്തിയ ബാലനും സുഹൃത്തും ഒരുമിച്ച് മദ്യപിച്ചു. പിന്നീടുണ്ടായ തര്‍ക്കത്തില്‍ ബാലനെ സുഹൃത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള സുഹൃത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക