ദേശീയ പണിമുടക്കിൽ സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതി ഇന്ന് സംസ്ഥാന സർക്കാരിന് നേരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
ഇക്കാര്യത്തിലുണ്ടായ ഹൈക്കോടതി വിധിയിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഗവർണർ. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റൊരു വഴിയുമില്ലെന്ന് ഗവർണർ പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാക്കേണ്ടത് സംസ്ഥാനത്തെ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഭരണ സംവിധാനം തടസ്സപ്പെടുത്തി സമരം ചെയ്യാന്‍ ട്രേഡ് യൂണിയന് നിയമത്തിലും വകുപ്പില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക