തിരുവനന്തപുരം : ദേശവ്യാപകമായി തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനോടും പ്രക്ഷോഭങ്ങളോടും മുഖം തിരിക്കാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തിയാണ് സമരം നടത്തുന്നത്.
തിരുവനന്തപുരത്തടക്കം നടന്ന സമരാനുകൂലികളുടെ വഴി തടയൽ ഒറ്റപ്പെട്ടതാണെന്നും സമരം സമാധാനപരമാണെന്നും ധനമന്ത്രി പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുത്; വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിർദേശം
പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോണ്‍ ഏർപ്പെടുത്തുന്നതിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക