സർവകലാശാലകളിൽ നടക്കുന്ന യുജി പ്രവേശനത്തിന് പുതിയ പൊതു പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കണമെന്ന് നിര്‍ദേശം. യുജിസിയുടേതാണ് നിർദേശം. ഇത് സംബന്ധിച്ച് രാജ്യത്തെ സ്വകാര്യ യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പെടെ എല്ലാ സര്വകലാശാലങ്ങളിലെ വൈസ് ചാന്‍സിലര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്ക് കത്ത് നൽകിയിട്ടുണ്ട്.
ഭീഷ്മ പര്‍വ്വം ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത് വിട്ട് ഡിസ്നി പ്ലസ് ഹോട്സ്റ്റാര്
സിയുഇടി നിലവില്‍ വരുന്നതോടെ വിദ്യാര്‍ത്ഥികള്‍ ഒന്നിലധികം പരീക്ഷ എഴുതേണ്ട നില വരില്ലെന്നും യുജിസി വ്യക്തമാക്കുന്നു. മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 45 കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത വര്‍ഷം മുതല്‍ പൊതുപരീക്ഷ നടത്തുമെന്നായിരുന്നു യുജിസി നേരത്തെ വ്യക്തമാക്കിയിരുന്നത്.
മാമ്പഴക്കാലം! വായില്‍ കൊതിയൂറും മാമ്പഴപുളിശ്ശേരി തയ്യാറാക്കി നോക്കാം
പൊതു പരീക്ഷയിലൂടെ വിവിധ ബോര്‍ഡുകളില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ അവസരം ലഭിക്കുന്ന സാഹചര്യമായിരിക്കും ഉണ്ടാകുകയെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. നാഷണല്‍ ടെസ്റ്റ് ഏജന്‍സിയായിരിക്കും പരീക്ഷ നടത്തുക. അടുത്ത വര്‍ഷം ജൂലൈ ആദ്യവാരത്തില്‍ പൊതുപ്രവേശന പരീക്ഷ നടക്കും. ഏപ്രിലില്‍ അപേക്ഷ ക്ഷണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക