ന്യൂഡല്‍ഹി: ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഡൽഹിയിൽ സ്പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചു. ഇന്ന് രാവിലെയാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവം നടന്നത്.
ബോയിംഗ് 737-800 വിമാനം പാസഞ്ചർ ടെർമിനലിൽ നിന്ന് റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് തൂണിൽ ഇടിച്ചത്. വിമാനത്തിന്റെ വലതു ചിറകാണ് തൂണിൽ ഇടിച്ചത്. ചിറകിനും തൂണിനും കേടുപാടുകൾ സംഭവിച്ചു.
പൂട്ടിക്കിടന്ന കടമുറിയില്‍നിന്ന് ദുര്‍ഗന്ധം; തുറന്നപ്പോള്‍ മനുഷ്യന്റെ കണ്ണുകളും ചെവികളും തലച്ചോറും
സംഭവത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക