കേന്ദ്ര സർക്കാരിനെതിരെ ബിജെപി ഇതര നേതാക്കളെല്ലാം ഒരുമിച്ച് അണിചേരണമെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി. ഏകീകൃതവും തത്വാധിഷ്ഠിതവുമായ പ്രതിപക്ഷമാകുകയാണ് വേണ്ടത്.
പശ്ചിമ ബംഗാളില്‍ ഉണ്ടായ ബിര്‍ഭൂം സംഘര്‍ഷത്തിൽ എട്ട് പേർ മരിച്ചിരുന്നു. ഇതേ തുടർന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമത കത്തെഴുതിയിരിക്കുന്നത്.
രാജ്യത്ത് ജനാതിപത്യം ആക്രമിക്കപ്പെടുകയാണെന്നും സര്‍ക്കാരിനെതിരായ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും മമത വ്യക്തമാക്കി.
ഭരണകക്ഷിയായ ബിജെപിയുടെ രാജ്യത്തിന്റെ വ്യവസ്ഥാപിത ജനാധിപത്യത്തിന് നേരെയുള്ള ആക്രമണങ്ങളിലുള്ള തന്റെ ഉത്കണ്ഠ പ്രകടിപ്പിക്കാനാണ് താന്‍ ഈ കത്തെഴുതുന്നതെന്നും മമത കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക