ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ഹിലക്സ് ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് ഒടുവിൽ ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു.
സ്റ്റാൻഡേർഡ് എംടി ട്രിമ്മിന് 33.99 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 36.80 ലക്ഷം രൂപ വരെയും വില ഉയരുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പിക്കപ്പ് ട്രക്കിനുള്ള ബുക്കിംഗ് ജനുവരി മുതൽ തുറന്നിട്ടുണ്ട്.
ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുക. കർണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിൽ CKD കിറ്റുകളോടെയാണ് ഹിലക്സ് ഇന്ത്യയിൽ അസംബിൾ ചെയ്യുന്നത്.
2022 ടൊയോട്ട ഹിലക്സ് വില (എക്സ്-ഷോറൂം, ഇന്ത്യ) വേരിയന്റ്, വില എന്ന ക്രമത്തില്‍
സ്റ്റാന്‍ഡേര്‍ഡ് 4×4 MT 33.99 ലക്ഷം രൂപ
ഹൈ 4×4 MT 35.80 ലക്ഷം രൂപ
ഹൈ 4×4 AT 36.80 ലക്ഷം രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക