ഇന്ന് മുതൽ മരുന്നുകൾക്കുള്ള വില വർധനയും പ്രാബല്യത്തിൽ വരും. പാരസെറ്റമോൾ ഉൾപ്പെടെയുള്ള മരുന്നുകൾക്കാണ് വില കൂടുന്നത്. കഴിഞ്ഞവര്‍ഷം 0.5 ശതമാനവും 2020ല്‍ രണ്ട് ശതമാനവും ആയിരുന്നു വര്‍ധന.
ഇത്തവണ നിയന്ത്രണമുള്ള 872 മരുന്നുകള്‍ക്ക് 10.7 ശതമാനം വരെയാണ് വർധിപ്പിക്കുന്നത്.
പനി, അലര്‍ജി, ഹൃദ്രോഗം, ത്വക്രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്ലോക്സാസിന് ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങിയ മരുന്നുകളുടെ വിലയും ഇന്നു മുതല്‍ വർധിക്കും. നേരത്തെ 500 മില്ലിഗ്രാം പാരസെറ്റമോളിന് 0.91 രൂപയായിരുന്നു വില ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക