നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഒരു മാസത്തിനിടെ നാഗ്പൂർ കോർപ്പറേഷന്റെ രണ്ടാമത്തെ ബസിനാണ് തീപിടിക്കുന്നത്.
തിത്തൂരിൽ നിന്ന് സീതാബുൽദിയിലേക്ക് പോവുകയായിരുന്ന ബസാണ് നിന്ന് കത്തിയത്. രാവിലെ ഒമ്പതരയോടെ നാഗ്പൂർ മെഡിക്കൽ കോളേജ് സ്ക്വയറിന് സമീപത്തെത്തിയതോടെയാണ് തീപിടിച്ചത്.
പൾസർ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ കണ്ടെത്തി; കത്തിൽ ദിലീപും പൾസറും തമ്മിലുള ബന്ധം വ്യക്തം, ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയിൽ മാപ്പിരക്കും
എഞ്ചിനിൽ നിന്ന് തീ പടർന്നെന്നാണ് ഡ്രൈവർ പറയുന്നത്.
തീയണയ്ക്കാനുള്ള സംവിധാനം ബസിലുണ്ടായിരുന്നെങ്കിലും പരിഭ്രാന്തിയിൽ അദ്ദേഹത്തിന് അത് ഉപയോഗിക്കാനായില്ല. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ മുഴുവനായി വിഴുങ്ങും മുൻപ് യാത്രക്കാർ ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക