ഇന്ന് ഏപ്രിൽ ഒന്ന്, ഏപ്രിൽ ഫൂൾ ദിനമായി കൊണ്ടാടുന്ന ദിവസമായിരുന്നു. അതിനാൽ തന്നെ എല്ലാവരും പറ്റിക്കാനുള്ള ദിവസമായി ആഘോഷിക്കുകയാണ്. അതിനിടെ ട്രോളുമായി എത്തിയിരിക്കുകയാണ് ശശി തരൂർ എം.പി.
ഇന്ത്യക്കാർക്ക് ഏപ്രിൽ ഫൂൾ എന്നത് ഒന്നില്ലെന്നും അച്ഛേ ദിൻ ആയാണ് ഇന്ത്യക്കാർ ഇത് കൊണ്ടാടുന്നതെന്നും ശശി തരൂർ പറഞ്ഞു.
പരീക്ഷകളെ ഉത്സവമായി കാണണം, വിദ്യാർഥികൾ പിരിമുറുക്കം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി
ഇന്ധനവില വർധനവ് ഉൾപ്പെടെ രാജ്യത്ത് പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാരിന്റെ മുദ്രാവാക്യമായ അച്ഛേ ദിന്നിനെ ശശി തരൂര്‍ പരിഹസിച്ച് രംഗത്ത് വന്നത്.
പെട്രോളിനും, ഡീസലിനും പാചകവാതകത്തിനും തുടര്‍ച്ചയായി വില വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് സിഎന്‍ജി വിലയും വര്‍ധിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കളിയാക്കലുമായി ശശി തരൂർ എം പി മുന്നോട്ട് വന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക