പരീക്ഷ പിരിമുറുക്കത്തെ വിദ്യാർഥികൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷയെ മാനസിക പിരിമുറുക്കമൊന്നും കൂടാതെ സമീപിക്കണം. മുന്‍പും പരീക്ഷകളില്‍ വിജയിച്ചതിന്റെ അനുഭവസമ്പത്തുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിനു സാധിക്കും. പരീക്ഷ പേ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മാതാപിതാക്കൾ യാതൊരു കാരണവശാലും കുട്ടികൾക്കുമേൽ സമ്മർദ്ദം ചെലുത്തരുത്. പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്വപ്നങ്ങള്‍ കുട്ടികളെ ഉപയോഗിച്ച് സാക്ഷാത്കരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. പരീക്ഷയെ ഉത്സവമായി കണ്ട്, യാതൊരു പിരിമുറുക്കവുമില്ലാതെ പരീക്ഷ എഴുതാന്‍ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക