സൂററ്റ്: ‘മതമില്ല, ജാതിയില്ല’ സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാരിനും സൂറത്ത് ജില്ലാ കളക്ടർക്കും ജുനഗഡിലെ ചോർവാഡ് നഗർ പഞ്ചായത്ത് സെക്രട്ടറിക്കും കോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് സൂററ്റിൽ നിന്നുള്ള 36 കാരി.
രാജ്ഗോർ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട കാജൽ മഞ്ജുളയാണ് ഹർജിക്കാരി. മാർച്ച് 30 ന് സമർപ്പിച്ച ഹർജിയിൽ’ജാതി സമ്പ്രദായം’ വിവേചനപരമായതിനാൽ തന്റെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നുവെന്ന് ഹർജിക്കാരി ആരോപിക്കുന്നു.
സിൽവർ ലൈൻ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്റെ മുന്നില്‍ സില്‍വര്‍ ലൈനിനായി വാദിച്ച് കുടുംബം
അനാഥയും അവിവാഹിതയുമായ താന്‍ ഭാവിയിൽ എവിടെയും തന്റെ ഉപജാതി, ജാതി, മതം എന്നിവ പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ‘തനിക്കുവേണ്ടി മാത്രമല്ല മറ്റ് ആളുകൾക്ക് വേണ്ടിയും ചില വിപ്ലവകരമായ ആശയങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഹരജിക്കാരി വ്യക്തമാക്കി’
പ്രതികരിക്കാൻ ഇവിടെ എഴുതുക