നവി മുംബൈ: ഐപിഎല്ലിൽ സഞ്ജു സാംസണും രോഹിത് ശർമ്മയും ഇന്ന് നേർക്കുനേർ. വൈകിട്ട് മൂന്നരയ്ക്കാണ് മുംബൈ ഇന്ത്യൻസ്-രാജസ്ഥാൻ റോയൽസ് (MI vs RR) പോരാട്ടത്തിന് തുടക്കമാവുക.
ശ്രീലങ്കൻ ഇതിഹാസങ്ങളായ മഹേല ജയവർധനെയുംകുമാർ സംഗക്കാരയും നേർക്കുനേർ വരുന്ന പോരാട്ടം കൂടിയാണിത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോൽപിച്ചാണ് രാജസ്ഥാൻ റോയല്‍സ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസ് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റു.
പരിക്കിൽ നിന്ന് മുക്തനായ സൂര്യകുമാർ യാദവ് തിരിച്ചെത്തുന്നത് മുംബൈയ്ക്ക് കരുത്താവും. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഇഷാൻ കിഷനും ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.
അതേസമയം ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് ഇത്തവണ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്.
മലയാളി താരങ്ങളായ സഞ്ജുവും ബേസിൽ തമ്പിയും മുഖാമുഖം വരുന്ന മത്സരം കൂടിയാണിത്. സഞ്ജു ആദ്യ മത്സരത്തിൽ അതിവേഗ അർധസെഞ്ചുറി നേടിയപ്പോൾ ബേസിൽ മുംബൈയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക