തിരുവനന്തപുരം നഗരത്തിലെ കെ.എസ്.ആര്.ടി.സി സിറ്റി സര്‍ക്കുലര്‍ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂണ്‍ 30 വരെ നീട്ടി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഈ കാര്യം അറിയിച്ചത്.
10 രൂപ ടിക്കറ്റ് എടുത്താല്‍ എത്ര ദൂരം വേണമെങ്കിലും സിറ്റി സര്‍ക്കുലര്‍ ബസില്‍ സഞ്ചരിക്കാം.
സിറ്റി സര്‍ക്കുലര്‍ നിലവിൽ നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് ഇടറോഡുകളിലൂടെയുള്ള 7 റൂട്ടുകളിലാണ് ഉള്ളത്.
യാത്രക്കാര്‍ക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന തരത്തില്‍ പ്രത്യേക നിറങ്ങളാണ് ഓരോ റൂട്ടിലെ ബസുകള്‍ക്കും നല്‍കിയിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക