വാഹന പ്രേമികൾക്കൊരു സന്തോഷ വാർത്ത നൽകുകയാണ് ടൊയോട്ട. ലോകത്താകെമാനം ആരാധകരുള്ള ടൊയോട്ടയുടെ മോഡലാണ് കൊറോള എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ഇപ്പോഴിതാ കൊറോളയുടെ പുതിയ പവർ ഹൗസായ ഹാച്ച്ബാക്ക് മോഡലായ ജിആർ കൊറോള ആഗോള വിപണിയിൽ പരിചയപ്പെടുത്തുകയാണ് ടൊയോട്ട.
നിവിൻ പോളി- ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ ടീസർ പുറത്തിറങ്ങി
1966 ൽ ആണ് ആദ്യമായി കൊറോള എത്തുന്നത്. ആണ് തൊട്ട് ഈ കാലയളവ് വരെ ചില മോഡലുകൾ മാറ്റി നിർത്തിയാൽ എല്ലാ മോഡലുകളും സൂപ്പർ ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ മികച്ച പവറുമായി എത്തുകയാണ് കൊറോള. ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും പവർ കൂടിയ കൊറോള മോഡലായിരിക്കും ജി ആർ കൊറോള. 304 എച്ച്പി പവറും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 1.6 ലിറ്റർ സിംഗിൾ സ്ക്രോൾ ടർബോചാർജഡ് 1.6 ലിറ്റർ ത്രീ പോട്ട് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.
വാഹനത്തിന്റെ പ്രധാന പ്രത്യേകത മറ്റൊന്നാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ അഞ്ച് സെക്കൻഡ് മാത്രം മതി ഈ എഞ്ചിന്. അത്ഭുതം തോന്നുന്നുണ്ടല്ലേ..? അത് തന്നെയാണ് ജി ആർ കൊറോളയെ വ്യക്ത്യസ്തമാക്കുന്നത്. എന്നാൽ, ഈ മോഡൽ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുവാൻ സാധ്യതയില്ലെന്നാണ് വിവരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക