ആന്ധ്രാപ്രദേശിൽ ആകെയുള്ള ജില്ലകളുടെ എണ്ണം വർധിപ്പിച്ചു. ഒറ്റയടിയ്ക്ക് ജില്ലകളുടെ എണ്ണം ഇരട്ടിയാക്കിയിരിക്കുകയാണ് സർക്കാർ. പുതിയതായി 13 ജില്ലകള്‍ കൂടി സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ ജില്ലകൾ കൂടി വരുമ്പോൾ ആകെ ജില്ലകളുടെ എണ്ണം 26 ആകും.
ഏപ്രില്‍ ഏഴിന് ചേരുന്ന മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ ജില്ലകളുടെ പുതിയ ഭരണ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളുണ്ടാകും. പുതിയ ജില്ലകൾ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെ ഉണ്ടാകുകയും ചെയ്യും.
സ്റ്റൈലിഷ് ലുക്കിൽ മംമ്ത മോഹൻദാസ്; ഫോട്ടോ വൈറൽ
പുതിയ ജില്ലകളുടെ ഉദ്ഘാടനം നാളെ തന്നെ നടക്കും. ജില്ലകളില്‍ ചുമതലയേറ്റെടുക്കാന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും അതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക