ചെറുതും വലുതുമായ വേഷങ്ങളിലൂടെ 500ലധികം സിനിമകളുടെ ഭാഗമായ നടനാണ് സാദിഖ്. 1990ല്‍ പുറത്തിറങ്ങിയ സാമ്രാജ്യം ആയിരുന്നു മമ്മൂട്ടിക്കൊപ്പം സാദിഖ് അഭിനയിച്ച ആദ്യത്തെ ചിത്രം. പിന്നീട് ധാരാളം പടങ്ങളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. ഇപ്പോഴിതാ
മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് കാന്‍ചാനല്‍ മീഡിയക്ക് നല്കിയ ഒരു പഴയ അഭിമുഖത്തില്‍ സാദിഖ് പറയുന്നതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമകളിലേക്ക് മമ്മൂക്ക സജസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് നടന് മറുപടി പറയുന്നത്.
വടക്കന്‍ വീരഗാഥ ഷൂട്ടിങ് നടക്കുന്ന സമയത്ത് മമ്മൂക്കയെ അന്ന് അവിടെ വെച്ച് ഞാന്‍ പരിചയപ്പെട്ടിരുന്നു. സാമ്രാജ്യം സിനിമയിലഭിനയിക്കുന്ന സമയത്തും മമ്മൂക്കയുമൊത്ത് കുറച്ച് സീക്വന്സുകളേ ഉണ്ടായിരുന്നുള്ളൂ. എന്നെ കൊന്നുകളയുന്ന സംഭവമായിരുന്നു.് മുദ്ര എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പോയപ്പോഴാണ് മമ്മൂക്കയുമായി കൂടുതല്‍ അടുക്കുന്നത്.
പിന്നെ, എന്നെ സജസ്റ്റ് ചെയ്തിരുന്നോ എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ല. മമ്മൂക്കയും പറഞ്ഞിട്ടുണ്ടാവാം. അത് നമുക്ക് വ്യക്തമായി അറിയാന്‍ പറ്റില്ലല്ലോ. ഞാന്‍ പറഞ്ഞിട്ടാണ് നീ ഈ പടത്തില്‍ വന്നത്, എന്ന് മമ്മൂക്ക ഒരിക്കലും പറയുകയുമില്ലല്ലോ,” സാദിഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക