മലയാളികൾക്ക് ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തി മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്ത് സുപരിചിതയായായ താരം. മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും ഭാവന തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
പത്ത് ദിവസംകൊണ്ട് രാജമൗലി ചിത്രം ആര്.ആര്.ആര് സ്വന്തമാക്കിയത് 820 കോടിയോളം വരുമാനം..!
മലയാള സിനിമാ ലോകത്ത് നിന്ന് ഏറെ കാലമായി വിട്ട് നിൽക്കുകയായിരുന്നുവെങ്കിലും അടുത്തിടെ തന്റെ തിരിച്ചുവരവ് താരം അറിയിച്ചിരുന്നു. മലയാള സിനിമയിൽ നിന്ന് മാത്രമാണ് ഭാവന വിട്ട് നിന്നിരുന്നത്. തെലുങ്ക്, കന്നഡ സിനിമകളിൽ അപ്പോഴും സജീവമായിരുന്നു നടി. അതേസമയം, മലയാള ടെലിവിഷൻ ഷോകളിൽ അതിഥിയായെത്തിയും ഭാവന മലയാളികൾക്കിടയിൽ തന്നെ നിന്നിരുന്നു.
ബ്രൈഡ് ലുക്കിൽ അതിസുന്ദരിയായി റിമ കല്ലിങ്കൽ… ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇപ്പോഴിതാ ഭാവനയുടെ ക്യൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഭാവന തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ എന്നാൽ അത്രത്തോളം സിംപിൾ ആയികൂടിയാണ് താരം എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക