ശ്യാമ പ്രസാദ് സംവിധാനം ചെയ്ത് ഋതു എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നടിയാണ് റിമ കല്ലിങ്കൽ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരിടം സിനിമാ ലോകത്ത് ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് സ്ത്രീ കേന്ദ്രീകൃത സിനിമകളാണ് മിക്കതും താരത്തെ തേടി എത്തിയത്.
പുതിയ സീരീസുകളും സിനിമകളുമായി നെറ്റ്ഫ്ലിക്സ്, എലൈറ്റിന്റെ അഞ്ചാം സീസണും എത്തുന്നു
സിനിമക്കകത്തും പുറത്തും നിലപാടുകൾ കൊണ്ട് വേറിട്ട നിന്ന താരമായിരുന്നു റിമ. തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നത് താരത്തിന് ഏറെ ആരാധകരെയും ഒപ്പം വിമര്‍ശകരെയും ഉണ്ടാക്കിയിട്ടുണ്ട്. സിനിമക്ക് പുറമെ മാമാങ്കം എന്ന പേരിൽ ഡാൻസ് സ്കൂളും താരം നടത്തുന്നുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ കുറച്ച് ഫോട്ടോകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തുന്നൽ എന്ന സംരംഭത്തിനായി എടുത്തതാണ് ഫോട്ടോകൾ. ബ്രൈഡ് ലുക്കിൽ അതീവ സുന്ദരിയായാണ് താരം. ചിത്രങ്ങൾ കാണാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക