പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തൻറെ പ്രസ്താവനയിലൂടെ ഐ.എൻ.ടി.യു.സിയെ അപമാനിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരഖരൻ പറഞ്ഞു.
ഐ.എൻ.ടി.യു.സി, കോൺഗ്രസിന്റെ തന്നെ പോഷക സംഘടനയാണെന്ന ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടാണ് വി.ഡി സതീശനെതിരെ ആർ. ചന്ദ്രശേഖരൻ രംഗത്തെത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഐഎൻടിയുസിയും തമ്മിലുള്ള വാക് പോരിൽ ഒരുസമവായം ഉണ്ടാക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ശ്രമിച്ചുവെങ്കിലും അത് പരാജയമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക