ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരിക്കുകയാണ്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരിക്കുന്നത്.
‘ആ പെണ്ണ് നീയാണോ, മാസ്ക് ഒന്ന് മാറ്റിക്കെ’; കോളേജില്‍ നേരിട്ട റാഗിംഗിനെ കുറിച്ച് മമിത
കേസുമായി ബന്ധപ്പെട്ട തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് ഹൈക്കോടതിയിൽ കന്യാസ്ത്രീ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നത്.
അതേസമയം, ഫ്രാങ്കോയെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കണമെന്നാണ് കന്യാസ്ത്രീയുടെ ആവശ്യം. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെയാണ് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കോടതി വിധി തെറ്റായ രീതിയിൽ എന്നും അപ്പീലിൽ കന്യാസ്ത്രീ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക