വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ള ഈ മാസം 30 ന് പദവിയിൽ നിന്ന് വിരമിക്കും. ഇതോടെ ഈ പദവിയിലേക്ക് വിനയ് മോഹൻ ഖ്വാത്ര നിയമിതനാകും. വിനയ് മോഹൻ ഖ്വാത്ര 1993 വരെ ജനീവയിൽ ഇന്ത്യയുടെ പെർമനന്റ് മിഷനിൽ സെക്കൻഡ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കാൻ പോളോ, ‘ ലെജൻഡ് ‘ എഡിഷൻ ഇപ്പോൾ വിപണിയിൽ
വാഷിംഗ്ടൺ ഡിസി, ബീജിങ് എന്നിവിടങ്ങളിൽ രാജ്യത്തിന്റെ പ്രതിനിധിയായി സേവനം അനുഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
1988 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് വിനയ് മോഹൻ ഖ്വാത്ര. മാത്രമല്ല, ഫ്രാൻസിൽ 2017 മുതൽ 2020 ഫെബ്രുവരി വരെ സ്ഥാനപതിയായിരുന്നു. നേപ്പാളിൽ ഇപ്പോൾ സ്ഥാനപതിയായി പ്രവർത്തിക്കവെയാണ് വിദേശകാര്യ സെക്രട്ടറി ആയി ചുമതലയേൽക്കാൻ തയ്യാറാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക