കണ്ണൂർ: അതിവേഗ റെയിൽ പദ്ധതിയിൽ നിലപാടിൽ ഉറച്ച് സിപിഎം മഹാരാഷ്ട്ര ഘടകം. നിർബന്ധിത ഭൂമിയേറ്റെടുക്കൽ പാടില്ലെന്ന് കിസാൻ സഭ സെക്രട്ടറി അജിത്ത് നെവാലെ പറഞ്ഞു.
കെ റെയിൽ വേണമോ എന്നതിൽ കേരളത്തിലെ കിസാൻ സഭ നിലപാട് എടുക്കണം. പാർട്ടി കോൺഗ്രസിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി ചർച്ചയിൽ ഉയർത്തും.
സിൽവർ ലൈൻ പദ്ധതി സിപിഎം രാഷ്ട്രീയ നയത്തിന് എതിരല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
രണ്ട് സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രശ്നങ്ങളാണുള്ളത്. ഭൂമിക്ക് നഷ്ടപരിഹാരം കിട്ടിയാലും മഹാരാഷ്ട്രയിൽ സമരം പിൻവലിക്കില്ല. പദ്ധതിക്കായി ഭൂമി വിട്ട് നൽകില്ലെന്നും നെവാലെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക