ഇടുക്കി: കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ യുവാവ് വല വിരിക്കുന്നതിനിടെ വലയിൽ കുടുങ്ങി മുങ്ങി മരിച്ചു. കുന്നുംപുറത്ത് കെ സി ഷിബുവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുളമാവ് ഡാമിൽ മത്സ്യബന്ധനത്തിന് പോയ ഷിബു രാത്രിയായിട്ടും തിരിച്ചുവന്നില്ല.
ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പോയ സമീപവാസികളാണ് വലയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടത്.
ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ചത് കൊണ്ടുമാത്രം ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഹൈക്കോടതി
ഇവർ അറിയിച്ചതിനെ തുടർന്ന് കുളമാവ് പൊലീസും തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക