നസ്രിയയും നാനിയും ആദ്യമായി ഒന്നിക്കുന്ന തെലുങ്ക് ചിത്രം അണ്ടേ സുന്ദരാകിനിയിലെ ദി പഞ്ചക്കാട്ട് എന്ന ഗാനം പുറത്ത്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. നാനിയും നസ്രിയയും ഗാനരംഗങ്ങളിലെത്തിയിട്ടുണ്ട്.
ഹസിതാ ഗോലിയുടെ വരികള്‍ക്ക് വിവേക് സാഗറാണ് സംഗീതം നല്‍കിയിരിക്കുന്നത്. അരുണ സൈറമാണ് ഗാനമാലപിച്ചിരിക്കുന്നത്. സരിഗമാ തെലുങ്ക് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജൂണ്‍ 10ന് ചിത്രം റിലീസ് ചെയ്യും.
ഒരു റൊമാന്റിക് കോമഡി എന്റര്ടെയ്നറായിട്ടാണ് ചിത്രമെത്തുന്നത്. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
മൈത്രി മൂവി മേക്കേര്‍സ് ആണ് നിര്‍മ്മാണം. 2020ല്‍ റിലീസ് ചെയ്ത മലയാള ചിത്രം ട്രാന്‍സിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണ് അണ്ടേ സുന്ദരാകിനി.
നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തില്‍ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക