കൊച്ചി: കെജിഎഫ് പ്രമോഷൻ വേദിയിൽ നായിക ശ്രീനിധി ഷെട്ടിയെ നിർമ്മാതാവ് സുപ്രിയ മേനോൻ അവഗണിച്ചുവെന്ന തരത്തിൽ ഉയരുന്ന വിമർശനങ്ങൾ തീർത്തും അനാവശ്യമാണ് എന്ന് പരിപാടിയിൽ പങ്കെടുത്തവർ പറയുന്നു.
ശ്രീനിധിയും സുപ്രിയയും ഒന്നിച്ചാണ് വേദിയിലേക്ക് എത്തിയത്. വേദിയിൽ വെച്ച് കണ്ട യഷിന് സുപ്രിയ കൈകൊടുക്കുകയായിരുന്നു എന്ന് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
വിവാദങ്ങൾക്ക് തിരി കൊളുത്തിയ സംഭവം ഇന്നലെ കൊച്ചിയിൽ നടന്ന പ്രമോഷൻ ചടങ്ങിനിടയിലാണ് ഉണ്ടായത്.
യഷും ശ്രീനിധിയും ഇരിക്കുന്ന വേദിയിൽ എത്തിയ സുപ്രിയ മേനോൻ യഷിന് ഹസ്തദാനം നടത്തിയ ശേഷം നടന്നു നീങ്ങി. പിന്നാലെ വന്ന ശങ്കർ രാമകൃഷ്ണനും യഷിന് കൈകൊടുത്ത് നടന്നു നീങ്ങുകയായിരുന്നു.
തൊട്ടടുത്ത് ഇരുന്ന ശ്രീനിധിയെ ഇരുവരും അവഗണിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക