റിയാദ്: പ്രവാചകൻ മുഹമ്മദ് നബി നിർമ്മിച്ച ആദ്യത്തെ പളളിയായ ഖുബയുടെ വലുപ്പം വർധിപ്പിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
തീരുമാനം 50,000 ചതുരശ്ര മീറ്ററായി വികസിപ്പിക്കാനാണ്. ഖുബ പളളി സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്.
സൗദി രാജാവായ സൽമാൻ രാജാവിന്റെ പേരിലുള്ള പദ്ധതി പ്രകാരമാണ് മസ്ജിദുകളുടെ വികസന പ്രവർത്തകൾ നടത്തുന്നത്. മസ്ജിദുകളുടെ ശേഷി 66,000 ആയി വർധിപ്പിക്കാനാണ് ഇനി ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക