തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ രണ്ട് ചക്രവാതചുഴികളും സജീവമായി തുടരുന്നതിനാല്‍ ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളിലും മഴയും ഇടിമിന്നലും ഉണ്ടാകാം.
കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളില്‍ മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചേക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
ലക്ഷദ്വീപ്,കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക