ഇരുപതിനായിരം രൂപയ്ക്ക് താഴെ ഒരു ഐഫോണ്‍ വാങ്ങാന്‍ അവസരം ഒരുങ്ങുന്നു. ഐഫോണ്‍ എസ്ഇ 2020 മോഡല്‍ ഫോണ്‍ ഇപ്പോള്‍ 17,499 രൂപയ്ക്ക് വാങ്ങാം.
ഐഫോണ്‍ എസ്ഇ 2022 ഇറങ്ങിയതോടെ ഈ മോഡലിന് വലിയ വിലക്കുറവ് വിപണിയില്‍ ലഭിക്കുന്നുണ്ട്.
ഐഫോണ്‍ എസ്ഇ 2020 യുടെ 64 ജിബി പതിപ്പിന് ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടിലെ വില 30,499 രൂപയാണ്. ഇത് തന്നെ 23 ശതമാനം വിലക്കുറവോടെയുള്ള വിലയാണ്.
അതായത് ഈ ഫോണിന്റെ മാര്‍ക്കറ്റ് വില 39,900 രൂപയാണ്. ഇതിനൊപ്പം എക്സേഞ്ച് ഓഫറും ചേര്‍ത്താല്‍ വലിയ വിലക്കുറവ് ലഭിക്കും.
ഫ്ലിപ്പ്കാര്‍ട്ട് വിലക്കുറവിന് പിന്നാലെ എക്സേഞ്ച് ഓഫര്‍ ഉപയോഗപ്പെടുത്തിയാലാണ് ഫോണിന്റെ വില വീണ്ടും കുറയുന്നത്.
13,000 രൂപ വരെ എക്സേഞ്ച് ഡിസ്ക്കൗണ്ട് ലഭിക്കാം. ഇതിലൂടെ ഐഫോണ്‍ എസ്ഇ 2020 17,499 രൂപയ്ക്ക് വാങ്ങാം. ഒരോ മോഡലിനെ അനുസരിച്ചായിരിക്കും എക്സേഞ്ച് ഓഫര്‍ വില ലഭിക്കുക.
എന്നാല്‍ ഇത് ബേസിക്ക് മോഡലിന്റെ വിലക്കുറവാണ് കൂടിയ ശേഖരണ ശേഷിയുള്ള ഐഫോണ്‍ എസ്ഇ 2020 യാണ് വേണ്ടതെങ്കില്‍ കൂടുതല്‍ പണം മുടക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക