ഭോപാൽ: യുപി തെരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ പ്രവർത്തനങ്ങൾക്ക് പത്തിൽ പത്ത് മാർക്ക് നൽകുമെന്ന് വ്യവസായിയും അവരുടെ ഭർത്താവുമായ റോബർട്ട് വദ്ര പറഞ്ഞു.
ജനം ആവശ്യപ്പെടുകയാണെങ്കിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. രാഷ്ട്രീയം ജനസേവനത്തിന് ഉചിതമായ മാർഗമാണ്. തനിക്ക് രാഷ്ട്രീവും വഴങ്ങുമെന്നും വദ്ര കൂട്ടിച്ചേർത്തു.
ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ഞായറാഴ്ച പ്രാദേശിക യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക