ഡല്‍ഹി: റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തില്‍ ഇന്ത്യയും യുഎസും കൂടിയാലോചനകള്‍ തുടരുമെന്ന് ജോ ബൈഡന് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ രംഗത്തുളള സഹകരണം ശക്തിപ്പെടുത്തും. കഷ്ടതയനുഭവിക്കുന്ന യുക്രെയ്നിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ ഭാഗത്ത് നിന്ന് മാനുഷിക പിന്തുണയുണ്ടാകുന്നതിനെ പ്രശംസിക്കുന്നുവെന്നും ബൈഡന് വ്യക്തമാക്കി.
മോദി- ബൈഡന് ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പ്രസ്താവന. യുക്രെയ്ന് പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചു.
യുക്രെയ്നിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. റഷ്യയിലേയും യുക്രെയ്നിലേയും പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മോദി ബൈഡനെ അറിയിച്ചു.
യുക്രെയ്ന് പ്രസിഡന്റുമായി നേരിട്ടൊരു ചര്‍ച്ച നടത്താന്‍ തയ്യാറകണമെന്ന് റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക