തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ വർധന. രണ്ടു ദിവസമായി സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4935 രൂപയായി.
സംസ്ഥാനത്ത് ഒരു പവന് സ്വർണത്തിന്റെ വിലയിൽ 280 രൂപയുടെ വർധനവാണ് ഇതോടെ വിപണിയിൽ രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 39480 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക