തിരുവനന്തപുരം: എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ നിരസിച്ചു.കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ശിവശങ്കർ സ്വയം വിരമിക്കൽ അപേക്ഷ നൽകിയത്.
2023 ജനുവരി വരെ സർവ്വീസ് കാലാവധി ബാക്കി നിൽക്കെയാണ് വിരമിക്കൽ അപേക്ഷ നൽകിയത്.
നേരത്തെ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് സഹായം നൽകിയതുമായി ബന്ധപ്പെട്ട് ശിവശങ്കർ സസ്പെൻഷനിലായിരുന്നു.
2022 ജനുവരിയിലാണ് തിരികെ സർവ്വീസിലെത്തിയത്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി രൂപീകരിച്ചാണ് തിരികെ സർവ്വീസിലെത്തിച്ചത്. നിലവിൽ കായിക വകുപ്പ് സെക്രട്ടറിയാണ് ശിവശങ്കർ.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ മൃഗസംരക്ഷണം, ക്ഷീര സംരക്ഷണം എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകിയിരുന്നു.
അതിനിടയിലാണ് സ്വയം വിരമിക്കലിനുള്ള അപേക്ഷ ശിവശങ്കർ നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക