തിരുവനന്തപുരം: സ്വയം വിരമിക്കലിനുളള എം.ശിവശങ്കറിന്റെ അപേക്ഷ ചീഫ് സെക്രട്ടറി തളളി. അച്ചടക്കനടപടി നേരിടുമ്പോള്‍ നല്കിയ അപേക്ഷയാണ് തളളിയത്. ഇ.ഡിയുടെ കേസ് അടക്കം ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറിയുടെ തീരുമാനം.
എം. ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗശാലാ വകുപ്പിന്റെയും അധിക ചുമതല കൂടിയാണ് ശിവശങ്കറിന് നല്‍കിയത്. 2023 ജനുവരി വരെ സര്‍വീസ് ഉള്ളപ്പോഴാണ് ശിവശങ്കര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക