ന്യൂഡൽഹി: ട്വീറ്റർ എൻഗേജ്മെന്റിൽ മോദിയെ പിന്നിലാക്കി രാഹുൽ ഗാന്ധി മുന്നേറുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 77.8 ദശലക്ഷം ഫോളേവേഴ്സാണ് ട്വിറ്ററിൽ ഉളളത്. പ്രധാന എതിരാളിയായ രാഹുൽ ഗാന്ധിക്ക് 20.4 ദശലക്ഷം ഫോളോവേഴ്സും.
എന്നാൽ 2019-21ലെ നരേന്ദ്ര മോദിയുടെ മൊത്തം ട്വിറ്റർ ലൈക്കുകൾ, റീട്വീറ്റുകൾ എന്നിവയേക്കാൾ മുന്നിരട്ടിയാണ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ എൻഗേജ്മെന്റുകൾ.
ഡൽഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലെ കണ്ടെത്തലുകളാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക