തിരുവനന്തപുരം: വിഷു കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ വിമര്‍ശിക്കുന്നവര്‍ മനോ നില തെറ്റിയവരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
നമ്മുടേത് പാശ്ചാത്യസംസ്കാരം അല്ല, കൈനീട്ടം വാങ്ങുമ്പോള്‍ മുതിര്‍ന്ന ആളുകളുടെ കാലില്‍ ചിലപ്പോള്‍ തൊട്ട് കൊച്ചുകുട്ടികള്‍ വന്ദിക്കുമെന്നും സുരേന്ദ്രന് വിമര്‍ശിച്ചു. ‘വിഷു കൈനീട്ടം നല്‍കാനാണ് സുരേഷ് ഗോപി പോയത്. വളരെ നല്ല കാര്യമാണ് അത്.
നമ്മുടെ നട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വിഷു കൈനീട്ടം നല്കാന് സ്വന്തം പോക്കറ്റില്‍ നിന്നും കാശെടുത്ത് വിതരണം ചെയ്തു. കൈനീട്ടം വാങ്ങുമ്പോള്‍ മുതിര്‍ന്ന ആളുകളുടെ കാലില്‍ ചിലപ്പോള്‍ കൊച്ചുകുട്ടികള്‍ വന്ദിക്കും, അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക