തിരുവനന്തപുരം: പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാര്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വം വഹിക്കും. 44 സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും ഈ സംഘത്തിലുണ്ടാകും. ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.
പോക്സോ കേസുകള്‍ ഊര്‍ജിതമായി അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ക്രൈം ബ്രാഞ്ച് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ക്രമസമാധാന ചുമതലയുള്ള സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരാണ് പോക്സോ കേസുകളും അന്വേഷിക്കുന്നത്.
ഈ ചുമതലയ്ക്കൊപ്പം കേസന്വേഷണം കൂടി നടത്തേണ്ടതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നില്ല.
ഇത് വിചാരണ സമയബന്ധിതമായി നടത്തുന്നതിനെയും ബാധിക്കുന്നു. പുതിയ സംഘം രൂപീകരിക്കാന്‍ തസ്തികളില്ലാത്തതിനാലാണ് പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക