പാലക്കാട്: ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിയ സംഭവം പ്രണയ പകമൂലമാണെന്ന് ബന്ധു.
പ്രതി മുകേഷിന് മാതൃസഹോദരിയുടെ പുത്രിയുമായി അടുപ്പമുണ്ടായിരുന്നു.
ഈ ബന്ധത്തില്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചതെന്ന് അമ്മാവന് കുമാരന് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടമണിയോടെയാണ് കുനശ്ശേരി സ്വദേശി മുകേഷ് ബന്ധുക്കളായ നാല്പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ ചികിത്സയിലാണ്.
സംഭവം നടന്നയുടന്‍ നാല് പേരെയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പിന്നീട് രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ദ്രജിത്തിന്റെ കൈവിരലുകള്‍ അറ്റുപോയിട്ടുണ്ട്.
കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് ആദ്യ ഘട്ടത്തില്‍ പ്രതികരിച്ചത്. പ്രതി മുകേഷ് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക