പാലക്കാട്: എലപ്പുളിയില്‍ സുബൈറിനെ വെട്ടിക്കൊന്ന കേസിന്റെ പ്രാഥമിക അന്വേഷണം ആര്‍എസ്എസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണെന്ന് പാലക്കാട് എസ്പി ആര് വിശ്വനാഥ് പറഞ്ഞു.
സുബൈറിന്റെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിതെന്നും എസ്പി അറിയിച്ചു.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം മൂന്ന് സി.ഐമാരും സംഘത്തിലുണ്ടാകുമെന്ന് എസ്പി അറിയിച്ചു.
കൃത്യത്തിന് ഉപയോഗിച്ച കാറിന്റെ വിവരം അന്വേഷിച്ച് വരുകയാണ്. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കാറാണെന്നാണ് പ്രാഥമിക നിഗമനമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക