കൊച്ചി: പെരുമ്പാവൂരില്‍ ടാങ്കര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 300 കിലോ കഞ്ചാവ് പൊലീസ് പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ കുറുപ്പംപടിയില്‍ കഞ്ചാവ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ശെല്‍വനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പോലിസ് ചോദ്യം ചെയ്തുവരികയാണ്.
എവിടെ നിന്നാണ്, ആര്‍ക്കു വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പോലിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക